Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Joseph Tajet

അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം: കോ​ൺ​ഗ്ര​സ്

തൃ​​​ശൂ​​​ർ: വ​​​ട​​​ക്കാ​​​ഞ്ചേ​​​രി​​​യി​​​ലെ കോ​​​ഴ ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം അ​​​ട്ടി​​​മ​​​റി​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​മാ​​​ണെ​​​ന്നു പ്ര​​​ഥ​​​മ​​​ദൃ​​​ഷ്‌​​​ട്യാ ബോ​​​ധ്യ​​​പ്പെ​​​ടു​​​ന്ന​​​താ​​​യി തൃ​​​ശൂ​​​ർ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ്.

ഒ​​​രു പെ​​​റ്റീ​​​ഷ​​​ൻ കൊ​​​ടു​​​ത്ത​​​പ്പോ​​​ഴേ​​​ക്കും ഇ​​​രു​​​ചെ​​​വി​​​യ​​​റി​​​യാ​​​തെ വി​​​ജി​​​ല​​​ൻ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ച​​​രി​​​ത്ര​​​ത്തി​​​ൽ ഇ​​​ന്നേ​​​വ​​​രെ ഇ​​​ങ്ങ​​​നെ ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. അ​​​തു​​​ത​​​ന്നെ സം​​​ശ​​​യാ​​​സ്പ​​​ദ​​​മാ​​​ണ്.

സി​​​പി​​​എം ഏ​​​രി​​​യാ ക​​​മ്മി​​​റ്റി അം​​​ഗം ബാ​​​ബു​​​വു​​​മാ​​​യു​​​ള്ള ശ​​​ബ്ദ​​​രേ​​​ഖ ജാ​​​ഫ​​​ർ നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടോയെന്നും സി​​​പി​​​എം നേ​​​താ​​​ക്ക​​​ന്മാ​​​ർ നി​​​ഷേ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടോ​​​യെ​​​ന്നും ടാ​​​ജ​​​റ്റ് ചോ​​​ദി​​​ച്ചു.

സി​​​പി​​​എം ജി​​​ല്ലാ സെ​​​ക്ര​​​ട്ട​​​റി അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ എ​​​ത്ര ലാ​​​ഘ​​​വ​​​ത്തോ​​​ടെ​​​യാ​​​ണ് കാ​​​ര്യ​​​ങ്ങ​​​ൾ പ​​​റ​​​യു​​​ന്ന​​​ത്. ഞ​​​ങ്ങ​​​ളെ സം​​​ബ​​​ന്ധി​​​ച്ച് തെ​​​റ്റു​​​പ​​​റ്റി​​​യാ​​​ൽ പ​​​റ്റി​​​യെ​​​ന്നു പ​​​റ​​​യു​​​ക​​​യും അ​​​തി​​​നു ത​​​ക്ക​​​താ​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും ചെ​​​യ്തി​​​ട്ടാ​​​ണു ജ​​​ന​​​ങ്ങ​​​ളോ​​​ടു സം​​​സാ​​​രി​​​ക്കു​​​ന്ന​​​ത്.

മ​​​റ്റ​​​ത്തൂ​​​രി​​​ൽ ഒ​​​രം​​​ഗ​​​ത്തെ ചാ​​​ക്കി​​​ട്ടു​​​ പി​​​ടി​​​ക്കു​​​ന്നു. വ​​​ല്ല​​​ച്ചി​​​റ​​​യി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ വോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​കു​​​ന്നു. അ​​​വി​​​ടെ പ്ര​​​സി​​​ഡ​​​ന്‍റ് സ്ഥാ​​​നം കി​​​ട്ടി​​​യ ര​​​മാ ​​​പ്ര​​​കാ​​​ശി​​​നെ രാ​​​ജി​​​വ​​​യ്പി​​​ച്ചി​​​ല്ല. ഇ​​​വി​​​ടെ ലീ​​​ഗ് സ്വ​​​ത​​​ന്ത്ര​​​ൻ മാ​​​റ്റി​​​ വോ​​​ട്ട് ചെ​​​യ്യു​​​ന്നു. ഇ​​​ത്ത​​​രം സാ​​​ഹ​​​ച​​​ര്യ​​​മു​​​ണ്ടാ​​​യി​​​ട്ടും സി​​​പി​​​എം എ​​​ന്തു​​​കൊ​​​ണ്ട് ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​ന്നി​​​ല്ല‍? ജ​​​നാ​​​ധി​​​പ​​​ത്യ​​​ വ്യ​​​വ​​​സ്ഥ​​​യ്ക്കു നി​​​ര​​​ക്കാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു ന​​​ട​​​ന്ന​​​തെ​​​ന്നു സ്പ​​​ഷ്ട​​​മാ​​​ണ്. എ​​​ന്നാ​​​ൽ, അ​​​തെ​​​ല്ലാം നി​​​ഷേ​​​ധി​​​ച്ച് ഇ​​​തൊ​​​ന്നു​​​മി​​​ല്ലെ​​​ന്നു വ​​​രു​​​ത്തി​​​ത്തീ​​​ർ​​​ക്കാ​​​നും അ​​​ങ്ങ​​​നെ ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്താ​​​നു​​​മാ​​​ണ് സി​​​പി​​​എം ശ്ര​​​മം.

വ​​​ട​​​ക്കാ​​​ഞ്ചേ​​​രി വി​​​ഷ​​​യ​​​ത്തി​​​ൽ കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ​​​ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്ക​​​ട്ടെ. എ​​​ല്ലാം പു​​​റ​​​ത്തു​​​വ​​​രും. എ​​​ന്നാ​​​ൽ, ഒ​​​ന്നും സം​​​ഭ​​​വി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നു ജ​​​ന​​​ങ്ങ​​​ളെ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തി പൊ​​​ടി​​​ത​​​ട്ടി​​​പ്പോ​​​കു​​​ന്ന രീ​​​തി​​​യാ​​​ണ് സി​​​പി​​​എം ഇ​​​പ്പോ​​​ൾ സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി എ​​​ന്തു​​​കൊ​​​ണ്ട് ആ​​​ദ്യ​​​മേ പ്ര​​​തി​​​ക​​​രി​​​ച്ചു‍? ഏ​​​രി​​​യ ക​​​മ്മി​​​റ്റി​​​യും ജി​​​ല്ലാ ക​​​മ്മി​​​റ്റി​​​യും പ്ര​​​തി​​​ക​​​രി​​​ക്കാ​​​തെ, താ​​​ഴെ​​​ ന​​​ട​​​ന്ന ഒ​​​രു കാ​​​ര്യ​​​ത്തി​​​ലാ​​​ണ് സം​​​സ്ഥാ​​​ന​​​ സെ​​​ക്ര​​​ട്ട​​​റി പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ ഇ​​​തൊ​​​രു ആ​​​സൂ​​​ത്രി​​​ത ​​​പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണെ​​​ന്നും ജോ​​​സ​​​ഫ് ടാ​​​ജ​​​റ്റ് പ​​​റ​​​ഞ്ഞു.

Latest News

Corehub Up